അച്ചംവീട്ടിലെ പിള്ളേർ പൊളിയാണ്.... സുഹൃത്തുക്കളുടെ ചലഞ്ച് ഏറ്റെടുത്ത് മന്തി സ്വന്തമാക്കി അഭിജിത്ത്

അച്ചംവീട്ടിലെ പിള്ളേർ പൊളിയാണ്.... സുഹൃത്തുക്കളുടെ ചലഞ്ച് ഏറ്റെടുത്ത് മന്തി സ്വന്തമാക്കി അഭിജിത്ത്
Mar 10, 2025 03:15 PM | By Anjali M T

വളയം:(nadapuram.truevisionnews.com) മദ്യവും സിന്തന്റിക് ഡ്രഗ്സ് ഒന്നുമല്ല, കായികക്ഷമതായാണ് ലഹരി എന്ന് തെളിയിച്ചിരിക്കുകയാണ് വളയം അച്ചംവീട്ടിലെ അഭിജിത്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കൾ നൽകിയ ചലഞ്ച് ആയിരുന്നു 8 കിലോമീറ്ററിലധികം ദൂരം ഓടാൻ. ചലഞ്ച് പൂർത്തിയാക്കിയാൽ ഒരു ഫുൾ മന്തി ആയിരുന്നു ഓഫർ ചെയ്തത്. തമാശ രൂപേണെ കൂട്ടുകാർ നൽകിയ ചലഞ്ചിൽ ഒട്ടും മടിച്ചിറിക്കാതെ അഭിജിത് ഓട്ടം ആരംഭിച്ചു.

തളരാതെ അവൻ ചലഞ്ച് പൂർത്തിയാക്കി. രാത്രി അവൻ ഓടുമ്പോൾ കൂടെ ഓടാൻ കൂട്ടുകാരും ഉണ്ടായിരുന്നു. 

സൗഹൃദങ്ങളാണ് കരുത്ത് എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ. വെല്ലുവിളി പൂർത്തിയാക്കിയ അഭിജിത്തിന്‌ ഒടുവിൽ മന്തിക്ക് ഒപ്പം വസ്ത്രവും സ്വന്തമാക്കാനായി.

വളയത്തെ അച്ചംവീട് സ്വദേശിയായ അഭിജിത്ത് വടകര എസ് എൻ കോളേജ് വിദ്യാർത്ഥിയാണ്. ലഹരിക്ക് അടിമയാകുന്ന യുവതലമുറകൾക്കിടയിൽ ചില നല്ല സൗഹൃദങ്ങൾകൊണ്ട് ലോകം കെട്ടിപ്പടുക്കുന്നവരും ഉണ്ട്.

കായികക്ഷമത കൊണ്ടും നേട്ടം സ്വന്തമാക്കാം എന്ന് അവൻ തെളിയിച്ചു കഴിഞ്ഞു. ഒപ്പം തളരാതെ പിടിച്ചു നിർത്താൻ അവന്റെ ഉറ്റ ചങ്ങാതിമാരും.

#kids #Achamveet #crazy#Abhijith #accepts#friends #challenge #wins

Next TV

Related Stories
 പച്ചതുരുത്ത്  ഒരുങ്ങി; കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം സമർപ്പണം നാളെ

Feb 20, 2025 08:09 AM

പച്ചതുരുത്ത് ഒരുങ്ങി; കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം സമർപ്പണം നാളെ

ഏറ്റവും ഒടുവിലിതാ ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ പുതുപാഠം കൂടി തീർത്തിരിക്കുന്നു....

Read More >>
നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

Feb 17, 2025 03:49 PM

നക്ഷത്ര പൂക്കൾ; ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം തുടങ്ങി

294 കൊച്ചു കുട്ടികളുടെ കലോത്സവമാണ് നക്ഷ്ത്ര പുക്കൾ എന്ന പേരിൽ നടക്കുന്ന...

Read More >>
തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

Feb 11, 2025 01:25 PM

തിറ മഹോത്സവം; അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

കദളി പഴം, ഇളനീർ പാൽ ഉൾപ്പെടുന്നവ ഉപയോഗച്ച് കലശത്തിന് നിവേദ്യം...

Read More >>
#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

Jan 1, 2025 05:11 PM

#coconut | ഒരു ചിരട്ടയിൽ മൂന്ന് തേങ്ങയോ?; പ്രദേശവാസികൾക്ക് കൗതുകമായി കുഞ്ഞമ്മദിന്റെ വീട്ടിൽ പൊട്ടിച്ച തേങ്ങ

സ്വന്തം വീട്ടുവളപ്പിൽ നാട്ടു വളർത്തിയ തെങ്ങിൽ നിന്നാണ് ഈ തേങ്ങ ലഭിച്ചത്....

Read More >>
#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

Nov 26, 2024 08:14 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡ് അംഗം വസന്ത...

Read More >>
#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

Nov 4, 2024 03:50 PM

#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്ന് പേരും വിലങ്ങാട്ടുകാരായത് അപൂർവ...

Read More >>
Top Stories