നാദാപുരം: (nadapuram.truevisionnews.com) മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വടകര താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും കല്ലാച്ചി ഗവൺമെൻറ് കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സൂപ്രണ്ട് രോഷിത ഉദ്‌ഘാടനം ചെയ്‌തു. സി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ആശാലത സ്വാഗതം പറഞ്ഞു.
ലീഗൽ സർവീസ് പാനൽ ലോയർ അഡ്വ. കെ പി രാജീവൻ ക്ലാസ്സ് നയിച്ചു. പി ശ്രീധരൻ നായർ, സുവർണ്ണ എന്നിവർ സംസാരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ നൂറോളം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.
#Human #Rights #Day #Organized #legal #awareness #class