പുറമേരി: (nadapuram.truevisionnews.com) പുറമേരി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് നേടിയ എ കെ രഞ്ജിത്തിനെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ ജ്യോതിലക്ഷ്മിയാണ് ഗ്രാമസഭയുടെ ആദരവ് നൽകിയത്.
വാർഡ് മെമ്പർ കെ.കെ.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വിജിഷ, ഷിജിൽ എ ഇ. വാർഡ് വികസന സമിതി കൺവീനർ കെ ബാലൻ, വി കെ നാണു, ബീന ദാസപുരം, മനോജ് മുതുവടത്തൂർ, ആയനി ഭാസ്കരൻ,ദാമു പച്ചോളങ്ങര, സി.പി ബിനു, പി പി പങ്കജവല്ലി, മിനി വളപ്പിൽ എന്നിവർ സംസാരിച്ചു.
#Courtesy #Grama #Sabha #Dr #AKRanjith #won #BRAmbedkar #National #Fellowship #Award