ഇരിങ്ങണ്ണൂർ : (https://nadapuram.truevisionnews.com/)ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റും കച്ചേരി പൊതുജന വായനശാലയും സംയുക്തമായി ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഉദ്ഘാടനം എടച്ചേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് കുമാർ ടി കെ യുടെ അധ്യക്ഷതയിൽ ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു.
തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ കൺസൾട്ടന്റ് പൾമനോളജിസ്റ് ഡോ. ധനിഷ സി പി ശ്വാസകോശ സംബന്ധമായി ക്ലാസ്സ് നൽകി. ചടങ്ങിൽ രമേശൻ കെ പി. ശ്രീധരൻ മാസ്റ്റർ,ഗ്രീഷ്മ രാജീവ്, വി കെ കുഞ്ഞിരാമൻ, ടി രാധ. എ കെ സോമൻ മാസ്റ്റർ, എം കെ രാജീവൻ മാസ്റ്റർ, ഇരിങ്ങണ്ണൂർ എച്ച് എസ് എച്ച് എം രമേശ് ബാബു, ഇരിങ്ങണ്ണൂർ എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി രാജീവൻ എൻ കെ, സതി മാരാം വീട്ടിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രുതി ടി കെ എന്നിവർ സംസാരിച്ചു.
Free lung disease diagnosis camp held







































