നാദാപുര: (https://nadapuram.truevisionnews.com/) വിഷ്ണുമംഗലത്ത് ജല അതോറിറ്റിയുടെ ക്വാര്‍ട്ടേഴ്‌സും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ തഴച്ചു വളരുന്നത് കാട്. കാട്ടിലാകട്ടെ പാമ്പും പന്നിയും കുരങ്ങും കുറുക്കന്മാരും. അതും വിഷ്ണുമംഗലത്ത് ഒട്ടേറെ കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്‌കൂള്‍ പരിസരത്ത്.
മാസങ്ങളേറെയായി മുള്ളന്‍പ ന്നികളുടെയും കാട്ടു പന്നികളുടെയും വിഹാര കേന്ദ്രമാണ് ഈ പ്രദേശം. കുട്ടികളെ രക്ഷിതാക്കള്‍ സ്‌കുളിലേക്കും തിരികെയുമെത്തിക്കണമെന്നതാണു സ്ഥിതി. കോഴികളെ കൊന്നു തിന്നുന്ന വന്യ ജീവികള്‍ മുതല്‍ പെരുമ്പാമ്പ് വരെ ഈ കാട്ടിലുണ്ട്.
രണ്ടാം തവണയും പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സഫീറ മൂന്നാംകുനിക്കു മുന്‍പാകെ ഈ കാടൊന്നു വെട്ടിത്തെളിച്ചു കിട്ടാന്‍ നാട്ടുകാര്‍ നിവേദനങ്ങളുമായി എത്തി തുടങ്ങിയിട്ടുണ്ട്. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്.
Water Authority quarters in Vishnumangalam are being destroyed by forest cover









































