ഇരിങ്ങണ്ണൂർ:(https://nadapuram.truevisionnews.com/)കച്ചേരിയിലെ ഹരിഹര ടി പി രാമകൃഷ്ണൻ (66) മട്ടന്നൂർ ഉരുവച്ചാലിൽ അന്തരിച്ചു.കണ്ണൂർ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസിലെ സീനിയർ സുപ്രണ്ടായിരുന്നു. പരേതനായ കരിപ്പാളി ഗോപാലൻ നമ്പ്യാരുടേയും താഴെപ്പള്ളി ജാനകിയമ്മയുടേയും മകനാണ്. ഭാര്യ - പത്മജ (റിട്ട. പ്രധാനാധ്യാപിക കയനി യു പി സ്കൂൾ).മക്കൾ: ആദർശ് (ഡാറ്റാ അനലിസ്റ്റ് ബാംഗ്ലൂർ), അശ്വിൻ (കാനഡ). മരുമകൾ അഞ്ജലി ശശികുമാർ (തലശ്ശേരി)
സഹോദരങ്ങൾ: ടി.പി. രാജീവൻ (റിട്ട. അധ്യാപകൻ ധർമ്മടം കോർണേഷൻ യു.പി മാനേജർ കച്ചേരി യു.പി സ്കൂൾ , ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ) , ശ്യാമള (റിട്ട. പ്രധാനാധ്യാപിക സൗമ്യത മെമ്മോറിയൽ യു പി ചാനിയംകടവ് ), രമേഷ് ബാബു (ബ്രിട്ടീഷ് പെട്രോളിയം - സിംഗപ്പൂർ ) , ശ്രീജ (അധ്യാപിക വേളം ഹയർ സെക്കൻ്ററി സ്കൂൾ), പരേതയായ പ്രീത. ശവസംസ്ക്കാരം ഉരുവച്ചാൽ (മട്ടന്നൂര് ) ഗോവിന്ദം വീട്ടുവളപ്പിൽ തിങ്കൾ രാവിലെ 10 മണി.
T. P. Ramakrishnan passed away in Mattannur Uruvachal







































