എടച്ചേരി: (nadapuram.truevisionnews.com) ബുള്ളറ്റ് ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തുന്ന യുവാവ് റിമാൻഡിൽ.
മുതുവടത്തൂർ പച്ചോളത്തിൽ അജേഷ് (46) ആണ് റിമാൻഡിലായത്.
ആറ് ലിറ്റർ വിദേശ മദ്യം ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു. വടകര സർക്കിൾ ഓഫീസിലെ അസ്സി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിലാണ് ഇയാളെ മദ്യ വില്പന നടത്തുന്നതിനിടെ പിടികൂടിയത്.
ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു.
പാർട്ടിയിൽ പ്രവൻ്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ്, മുസ്‌ബിൻ, അനിരുദ്ധ് ,ഡ്രൈവർ പ്രജീഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
#Bullet #bike #selling #liquor #Thalai #youth #remand