നാദാപുരം: (nadapuram.truevisionnews.com) ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനം എത്രയും പെട്ടെന്ന് അംഗീകരിക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന് കെ പി എസ് എം എ നാദാപുരം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ ഉചിത നിലപാട് എടുക്കാത്തതിനാൽ എയ്ഡഡ് സ്കൂളുകളുടെ പ്രവർത്തനം തന്നെ താളം തെറ്റുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബംഗളത് മുഹമ്മദ് ചൂണ്ടികാട്ടി.
പുതിയ ഭാരവാഹികളായി ബംഗ്ളത്ത് മുഹമ്മദ് (പ്രസിഡൻ്റ്), ടി പി രാജീവൻ (സെക്രട്ടറി), ചിറയിൽ മൂസ ഹാജി(ഖജാൻജി), പൈക്കാട്ട് അമ്മദ് മാസ്റ്റർ, ഉമർ പുനത്തിൽ, എം കെ അമ്മദ് മാസ്റ്റർ (വൈസ് പ്രസിഡൻ്റുമാർ), അഭിലാഷ് പാലാഞ്ചേരി, രവീന്ദ്രൻ കളരിക്കൽ, രാധേഷ് ഗോപാൽ (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
#Steps #should #taken #approve #appointments #aided #teachers #KPSMA