നാദാപുരം: (nadapuram.truevisionnews.com) കാലിക്കറ്റ് സർവ്വകലാശാല ബി സോൺ കലോത്സവത്തിന് ഇത്തവണ ആതിഥ്യം വഹിക്കുന്ന പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രതിഭകളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്നു.
കോളേജ് ക്യാമ്പസും പരിസരവും മോഡി പിടിപ്പിക്കുന്ന പദ്ധതിക്ക് മാനേജ്‌മെൻ്റ് കമ്മിറ്റി തുടക്കമിട്ടു.
പ്രവാസി വ്യാപാരിയും മീഡിയ വിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ടി ടി കെ അഹമ്മദ് ഹാജി നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.
കോളേജ് ട്രസ്റ്റ് ചെയർമാൻ വയലോളി അബ്‌ദുല്ല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള മാസ്റ്റർ, പ്രിൻസിപ്പൽ യൂസഫ്, സിസി ജാതിയേരി, കിപ്രത്ത് അന്ത്ര, ഇസ്മായിൽ പൊയിൽ, കെ കെ അബൂബക്കർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, കെ കെ ഉസ്മാൻ ഹാജി, പാലക്കോട് ബഷീർ, വടക്കേകണ്ടി അബ്‌ദുല്ല ഹാജി, ആലായി അബ്‌ദുള്ള ഹാജി തുടങ്ങിയവർ സന്നിഹിതരായി.
#BZone #Arts #Festival #Puliav #College #gearing #up #welcome #talent