നാദാപുരം : (nadapuram.truevisionnews.com) കലാലയത്തിൽ അധ്യാപകൻ്റെ അക്ഷരോപഹാര സമർപ്പണം.

പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് & ആൻ്റ് സയൻസ് കോളേജ് ചരിത്ര- മലയാള വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനാചരണവും കോളേജിലെ ചരിത്ര വിഭാഗം തലവനായ അധ്യാപകൻ കെ കൊമ്മാട്ടിൻ്റെ ഫാം റോഡ് എന്ന കഥാ സമാഹരണത്തിൻ്റെ പ്രകാശനം നടന്നു. കഥാകൃത്ത് വിആർ സുധീഷ് പ്രകാശനം നിർവ്വഹിച്ചു.
സജീവൻ മൊകേരി മലയാള ഭാഷ ദിന പ്രഭാഷണം നടത്തി. മൻമദൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. കോളേജ് പ്രിൻസിപ്പൾ പ്രെഫ. യൂസഫ് അധ്യക്ഷനായി.
മാതൃഭാഷയിൽ പ്രദേശത്തിൻ്റെ സംസ്കാരവും പാരമ്പര്യവും സാങ്കേതിക വിദ്യയും ചരിത്രവും ഇഴകലർന്നിട്ടുണ്ടെന്നും പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമാകുമ്പോൾ ഇതൊക്കെ നഷ്ടമാകുമെന്ന് കവി സജീവൻ മൊകേരി പറഞ്ഞു.
മരുന്നോളി കുഞ്ഞബ്ദുള്ള പുസ്തകം ഏറ്റുവാങ്ങി. ടി ടി കെ അമ്മദ് ഹാജി, ഇസ്മയിൽ പൊയിൽ, ഷിൻജി, മധു മാസ്റ്റർ , വൈസ് പ്രിൻസിപ്പൾ രഞ്ചിത്ത് , ഇംഗ്ലീഷ് വിഭാഗം തലവൻ രാമചന്ദ്രൻ, കുഞ്ഞബ്ദുള്ള മാസ്റ്റർ, എം.കെ അശറഫ് തുടങ്ങിയവർ സംസാരിച്ചു. കുഞ്ഞിരാമൻ കൊമ്മാട്ട് സ്വാഗതവും മലയാള വിഭാഗം മേധാവി രസില നന്ദിയും പറഞ്ഞു.
#Language #Day #Celebration #Puliav #National #College