നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് വേവത്ത് എം.എസ്.എഫ് നിർമ്മിക്കുന്ന കളിസ്ഥലത്തിൻ്റെ ധനശേഖരണാർഥം നടത്തുന്ന ബിരിയാണി ചാലഞ്ച് 24 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പത്ത് ലക്ഷം രൂപ സമാഹരണമാണ് ലക്ഷ്യമിടുന്നത്. വില കൊടുത്ത് വാങ്ങിയ 46 സെൻറ് സ്ഥലത്ത് വിദ്യാർഥികളുടെ കായികോ ന്നമനം ലക്ഷ്യമിട്ടാണ് കളിസ്ഥലം നിർമ്മിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
തേർക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, കരിന്ത്രങ്കോട്ട് അബ്ദുള്ള, തേർക്കണ്ടി നൗഷാദ്, ചേനേകണ്ടി മുഷീർ, കളത്തികണ്ടി സമീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
#parakkadav #Vevam #Biryani #Challenge #25th