നാദാപുരം: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കിഡ്നി കാൻസർ രോഗികൾക്ക് നൽകുന്ന രണ്ടാം ഘട്ട മരുന്ന് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായി.
നേരത്തെ നടന്ന സ്‌ക്രീനിംഗ് ക്യാമ്പിൽ പങ്കെടുത്ത നൂറ്റി ഇരുപതോളം പേർക്കാണ് ഇന്നലെ മരുന്ന് വിതരണം നടത്തിയത്. അഞ്ചര ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് ഇതിനു വേണ്ടി നീക്കി വച്ചിരുന്നത്.
പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സി കെ നാസർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: നവ്യ ജെ, ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കണേക്കൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവർ സംബന്ധിച്ചു.
#second #phase #drug #distribution #inaugurated #kidney #cancer #patients