പുളിയാവ്: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിൽ നാട്ടുകാർക്കും കൃഷിയിടങ്ങൾക്കും ഭീഷണിയായ 16 കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

നാല് വേട്ട നായ്കൾക്കൊപ്പം മുക്കത്തു നിന്നെത്തിയ 24 അംഗ കിഫ ഷൂട്ടേഴ്‌സ് ടീമാണ് ചെക്യാട് പഞ്ചായത്തിലെ 11 ആം വാർഡിൽ പാറേമ്മൽ പള്ളിക്കു സമീപം പന്നികളെ വെടിവച്ചിട്ടത്.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം ശക്തമായിരുന്നു. വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കാരണം കർഷകർ ദുരിതത്തിലായിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിന്റെയും 11 ആം വാർഡ് മെമ്പർ സുബൈർ പാറേമ്മലിന്റെയും നിരന്തരമായ ഇടപെടൽ മൂലമാണ് നാട്ടിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന പന്നി ശല്യത്തിന് പരിഹാരമായത്.
ഒരു പന്നിയെ വെടിവച്ചു കൊന്നാൽ പഞ്ചായത്ത് 1000 രൂപ പ്രതിഫ ലം നൽകും.
#wild #boars #threatened #chekyad #panchayath #farms #shot #dead