നാദാപുരം: സ്ഥാപനതല മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നാദാപുരം പോലീസ് സ്റ്റേഷനിൽ തുടക്കം കുറിച്ചു.

ഓരോ സ്ഥാപനത്തിലെയും ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് റിംഗ് കമ്പോസ്റ്റ് ,തുമ്പൂർമുഴി , ബയോഗ്യാസ് പ്ലാൻറ് എന്നിവ ഗ്രാമപഞ്ചായത്ത് നൽകും.
അജൈവമാലിന്യങ്ങൾ വേർതിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറുകയും ചെയ്യണം. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ സ്ഥാപനത്തിലും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.
നാദാപുരം പോലീസ് സ്റ്റേഷനിൽ ചേർന്ന് യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .
പോലീസ് സ്റ്റേഷനിൽ സ്വച്ച് ഭാരത് മിഷൻ ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് ഇവ സ്ഥാപിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള മാലിന്യ സംസ്കരണ പരിപാടി നടപ്പാക്കുന്നതാണ്
നാദാപുരം ഗവൺമെൻറ് യുപി സ്കൂളിൽ ഇതിനകം തുമ്പൂർമുഴി സ്ഥാപിച്ച് കഴിഞ്ഞു. നാദാപുരം പോലീസ് സബ് ഇൻസ്പക്ടർ വിഷ്ണു അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, സബ് ഇൻസ്പെക്ടമാരായ സുരേഷ് ,അനിൽകുമാർ ,താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ ജെ, ഹെൽത്ത് ഇൻസ്പക്ടർ സജ്ന എന്നിവർ സംസാരിച്ചു. ജനമൈത്രി പോലീസ് ബിജു സാഗതം പറഞ്ഞു .
#clean #country #Nadapuram #grama #panchayath #special #plan #waste #management