പുറമേരി: (nadapuram.truevisionnews.com) കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 129ാം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.

പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥി പ്രതിഭകൾക്ക് അനുമോദനവും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
ചോമ്പാല എഇഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ കെ. രമേശൻ അധ്യക്ഷത വഹിച്ചു. ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഇ. കെ.ഹേമലത തമ്പാട്ടി സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് കെ ഷൈനി റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് സെക്രട്ടറി എൻ.കെ. പ്രഭാകരൻ, സി രാജേഷ്, പി. ദാമോദരൻ മാസ്റ്റർ, മുഹമ്മദ് പുറമേരി, ടി. കെ.പ്രഭാകരൻ മാസ്റ്റർ, സജീന്ദ്രൻ,മനോജ് മുതുവടത്തൂർ, എം .മനോജൻ, ഇ.കെ രാജഗോപാലൻ, എം. മുകുന്ദൻ,സി.പി സുരേന്ദ്രൻ,മഠത്തിൽ ഷംസു, രജിത്ത് കണ്ണോത്ത്, എം.കെ.റികിൽ, ഇ കെ ലളിതാംബിക സംസാരിച്ചു.
#KRHSS #anniversary #celebration #over