വാണിമേൽ: (nadapuram.truevisionnews.com) രണ്ടു ദിവസങ്ങളിലായി നടന്ന ഭൂമിവാതുക്കൽ എം എൽ പി സ്കൂൾ വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മിസ്ട്രസ് പി ലൈല അധ്യക്ഷത വഹിച്ചു.
പി.ടി.എ വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞമ്മദ്, എം പി ടി എ പ്രസിഡണ്ട് ടി സി ഹസീന, എംകെ അബൂബക്കർ, കെ സുപ്പി, എം പി റഹ്മത്ത്, വി പി സാബിറ എന്നിവർ സംസാരിച്ചു. കെ കെ മുഹമ്മദലി സ്വാഗതവും ഒ മുനീർ നന്ദിയും പറഞ്ഞു.
സ്കൂൾ വിദ്യാർത്ഥികളുടെയും പ്രീപ്രൈമറി വിദ്യാർത്ഥികളുടെയും വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി.
#Bhumivathukkal #MLP #School #Annual #Celebration #concluded