നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തിൽ വനിതാഫെസ്സ് നടത്തി.

ഗ്രാമപഞ്ചായത്തിലെ വനിതാ സംരംഭകർ ,എഴുത്തുകാർ, കലാകാരികൾ,പരമ്പരാഗത കൈത്തൊഴിലുകാർ എന്നിവരാണ് വനിതാഫെസ്റിന്റെ ഭാഗമായത്.
നേരത്തെ രജിസ്റ്റർ ചെയ്തവർക്കായി പ്രത്യേക സ്‌റ്റാളുകളും സ്റ്റേജ് പരിപാടികളും കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കി.30 സ്റ്റാളുകളിലായി 1.05ലക്ഷം രൂപയുടെ വിരുവരവ് ചെറുകിട സംരംഭകർക്ക് വലിയ നേട്ടമായി.
സംരംഭകർക്ക് ഉൽപന്നങ്ങൾക്ക് വിപണിയുറപ്പിക്കാനും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ വിപണനം നടത്താനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് അഖിലമര്യാട്ട് അദ്ധ്യക്ഷം വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ. നാസർ, എം സിസുബൈർ,മെമ്പർമാരായ വി. അബ്ദുൽ ജലീൽ,സി.വി നിഷമനോജ്,തൂണേരി ബ്ലോക് സി.ഡി പി.ഒ ചിന്മയി,കരിമ്പിൽ ദിവാകരൻ,കെ.ടി.കെ ചന്ദ്രൻ,ടി.പി. പ്രിൻസിയാ ബാനു തുടങ്ങിയവർ സംബന്ധിച്ചു.
ക്ഷേമകാര്യ സ്റാന്റിംഗ്ചെയർ പേഴ്സൺ ജനീദ ഫിർദൗസ് സ്വാഗതവും ഐ.സി.ഡി എസ് സൂപ്പർ വൈസർ നിഷ നന്ദിയും പറഞ്ഞു.
#Women #Fest #Demonstration #marketing #women #entrepreneurs #remarkable