Feb 26, 2025 10:26 AM

എടച്ചേരി: (nadapuram.truevisionnews.com) വിജയ കലാവേദി & ഗ്രന്ഥാലയം 70ാം വാർഷികത്തിന്റെ ഭാഗമായി ' സംഘടിപ്പിക്കുന്ന ആരവം വിജയ @ 70' ബാഡ്മിൻ്റൺ ടൂർണമെന്റിന് ഇന്ന് തുടക്കം.

ഫെബ്രുവരി 25, 27 തിയ്യതികളിൽ കളിയാംവെള്ളി പോലീസ് സ്റ്റേഷനു സമീപം പ്രത്യേക തയ്യാറാക്കുന്ന ഫ്ലഡ്ലിറ്റ് ഗ്രൗഡിൽ വെച്ചാണ് മത്സരം നടക്കുക.

ഇന്ന് വൈകുന്നേരം 5 മണിക്ക് എടച്ചേരി സി.ഐ ടി.കെ. ഷീജു ഉദ്ഘാടനം ചെയ്യും.

ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ, നരിക്കുന്ന് സ്കുൾമാനേജർ എം.പി ബാലകൃഷ്ണൻ എന്നിവർ മുഖ്യാഥിതികളാവും.

ഫെബ്രുവരി 17, 18 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഈ ടൂർണമെന്റ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.

ജില്ലക്ക് അകത്തും പുറത്തുമുള്ള 32 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് 5000, 3000, 2000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും നൽകും. രജിസ്ട്രേഷൻ ഫീ 400 രൂപ.





#AravamVijaya@70 #Badminton #Tournament #starts #today

Next TV

Top Stories










News Roundup