അരൂർ: (nadapuram.truevisionnews.com) അരൂർ കല്ലുംപുറം ദാറുസ്സലാം എഡ്യൂക്കേഷണൽ കോംപ്ലക്സിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന അൽഫറാഷ ഇസ്ലാമിക് പ്രീസ്കൂൾ വാർഷികാഘോഷം പ്രശസ്ത ഗാനരചയിതാവ് മൊയ്തു മാസ്റ്റർ വാണിമേൽ ഉദ്ഘാടനം ചെയ്തു .

മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എം. സി. ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ. സജീവൻ മാസ്റ്റർ, പാറോള്ളതിൽ അബ്ദുല്ല, ബഷീർ ജീലാനി,ഹമീദ്. കെ, സിറാജ് പി.എം. നാസർ മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കൺവീനർ വി. കെ. ബഷീർ മാസ്റ്റർ സ്വാഗതവും ടി.പി. അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
#Explorica #Art #Festa #Alfarasha #organized #anniversary #celebration