നാദാപുരം: (nadapuram.truevisionnews.com) ഉൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ വിലങ്ങാട് അടക്കമുള്ള വില്ലേജുകളിലെ പ്രകൃതി ദുരന്തബാധിതരുടെ വായ്പകളിലും വിവിധ സർക്കാർ കുടിശ്ശികകളിലുമുള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരാണ് മൊറട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്ക്യാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക.
കേരള റവന്യൂ റിക്കവറി ആക്റ്റ്- 1968, സെക്ഷന്‍ 83B പ്രകാരമാണ് സർക്കാർ മൊറട്ടോറിയം അനുവദിച്ചത്
#Vilangad #landslide #Moratorium #loans #dues #nine #villages