Feb 28, 2025 05:09 PM

നാദാപുരം: മാർച്ച് 3 ന് ആരംഭിക്കുന്ന എച്ച്.എസ് , എച്ച്.എസ്.എസ് പരീക്ഷകളുടെ ഇൻവിജിലേറ്റർമാരായി എൽ.പി, യു.പി. വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കുന്നത് പ്രൈമറി വിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കെ.പി.എസ്. ടി. എ. ആരോപിച്ചു.

മാർച്ചിൽ പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ തീർക്കാൻ കഴിയില്ല. സ്വന്തം വിദ്യാലയങ്ങളിലെ പരീക്ഷ നടത്തിയതിന് ശേഷം എച്ച്.എസ്, എച്ച്.എസ്.എസ് പരീക്ഷ നടത്താൻ അകലെയുള്ള വിദ്യാലയങ്ങളിലേക്ക് പോകുന്നത് പ്രായോഗികമായ കാര്യമല്ല.

പഠനോത്സവങ്ങൾക്കും വാർഷികാഘോഷങ്ങൾക്കും സ്വന്തം വിദ്യാലയങ്ങളിൽ നേതൃത്വം കൊടുക്കേണ്ട അധ്യാപകരെ മറ്റ് വിദ്യാലയങ്ങളിലേക്ക് പരീക്ഷ നടത്താൻ നിയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

വിദ്യാഭ്യാസ വകുപ്പ് ഈ കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ. പി. എസ്. ടി. എ നാദാപുരം സബ്ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

സബ്ജില്ല പ്രസിഡണ്ട്‌ കെ. ലിബിത് അധ്യക്ഷത വഹിച്ചു. പി. രഞ്ജിത്ത് കുമാർ,വി. സജീവൻ, യൂ. കെ. വിനോദ്, ഇ. പ്രകാശൻ, സി. പി. അഖിൽ,കെ.മാധവൻ, ബി. സന്ദീപ് എന്നിവർ സംസാരിച്ചു

#Disruption #primary #schools #Primary #teachers #recruited #masse #conduct #Higher #Secondary #Examination

Next TV

Top Stories










News Roundup