നാദാപുരം :(nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഒമ്പതാം വാർഡിലെ ചേലക്കാട് സ്റ്റേഡിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നാടിനു സമർപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു.

ഷട്ടിൽ കോർട്ട്, ഗോൾ പോസ്റ്റ്, ചുറ്റു മതിലിൽ നെറ്റ്, പ്രവേശന കവാടത്തിൽ ഇന്റർ ലോക്ക് എന്നിവ സ്ഥാപിച്ചാണ് ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം നവീകരിച്ചത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ,നിസാർ എടത്തിൽ, കെ വി അബ്ദുള്ള ഹാജി, കെ കെ ബഷീർ, വി വി മൊയ്‌ദു, പറമ്പത്ത് അഷ്‌റഫ്, സവാദ് വി, സുഹൈൽ പി കെ എന്നിവർ സംബന്ധിച്ചു.
ഗാലറി റിപ്പയർ, പെയിന്റിംഗ്, ലൈറ്റ് സ്ഥാപിക്കൽ എന്നീ പ്രവർത്തികൾക്ക് കൂടി ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതായി വാർഡ് മെമ്പർ എം സി സുബൈർ പറഞ്ഞു.
#playing #field #ready #renovated #Chelakad #Stadium #dedicated #nation