പാറക്കടവ്: കൊതിയൂറും വിഭവങ്ങളൊരുക്കി രുചിയുടെ വൈവിധ്യങ്ങൾ തീർത്ത് മലബാർ ആർട്സ് ആന്റ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്മിമും ഇ.ഡി ക്ലബ്ബും സംയുക്തമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെക്യാട് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിലെ ഡോ. ലതിക വിശിഷ്ടാതിഥിയായിരുന്നു.
മലബാർ ഫൗണ്ടേഷൻ മെമ്പർ അബ്‌ദുള്ള പാറക്കടവ്, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ അശ്വിനി പി.പി, ഇ. ഡി. ക്ലബ്ബ് കോഡിനേറ്റർ ഫർസിന, യൂണിയൻ അഡ്വൈസർ അബ്‌ദുൾ ബാരി എന്നിവർ സംസാരിച്ചു.
#Food #Fest #Malabar #College #finishing #variety #taste