വളയം:(nadapuram.truevisionnews.com) ജന്മി ഗുണ്ടകൾ വെടിവെച്ചു കൊലപ്പെടുത്തിയ വളയത്തെ രക്തസാക്ഷി ആലക്കൽ കുഞ്ഞിക്കണ്ണന്റ 51 -മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐ എം ആഭിമുഖ്യത്തിൽ വളയത്ത് സമുചിതമായി ആചരിച്ചു.

സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ച, അനുസ്മരണയോഗം, റെഡ് വളണ്ടിയർ മാർച്ച് പ്രകടനം, പൊതുസമ്മേനവും സംഘടിച്ചു.ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയിൽ നൂറുക്കണക്കിന് പേർ അണിനിരന്ന ഉജ്വല പ്രകടനം താനി മുക്കിൽ നിന്നും ആരംഭിച്ച് കുറ്റിക്കാട്ടിൽ സമാപിച്ചു. സമാപന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു.
എ കെ രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മോഹനൻ, കെ കെ ലതിക,സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ്,ജില്ല കമ്മിറ്റി അംഗം പി പി ചാത്തു, കെ കെ ദിനേശൻ പുറമേരി, ടി പ്രദീപ് കുമാർ, കെ പി പ്രദീഷ്, എം ദിവാകരൻ കെ എൻ ദാമോദരൻ,എൻ പി കണ്ണൻ എന്നിവർ സംസാരിച്ചു.കെ എൻ ദാമോദരൻ സ്വാഗതം പറഞ്ഞു.
രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ പി പി ചാത്തു അനുസ്മരണ പ്രഭാഷണം നടത്തി.
#MartyrdomDay #Nation's #tribute #singer #Kunjikannan