എടച്ചേരി:(nadapuram.truevisionnews.com) സെക്രട്ടറിയേറ്റ് നടയിൽ സത്യാഗ്രഹ സമരം നടത്തി വരുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എടച്ചേരി മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ധർണ സംഘടിപ്പിച്ചു .എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാർക്കെതിരെയുള്ള സർക്കാർ ഉത്തരവ് പ്രതിഷേധക്കാർ കത്തിച്ചു.

മണ്ഡലം പ്രസിഡൻ്റ് എം കെ പ്രേം ദാസ് അധ്യക്ഷത വഹിച്ചു. സി. പവിത്രൻ, കെ രമേശൻ, എം.സി.മോഹനൻ, എം പി.ശ്രീധരൻ, രാമചന്ദ്രൻ തലായി, എം സി .വിജയൻ, കെ പി കുമാരൻ, നിജേഷ്, പൊയിൽ ഭാസ്കരൻ, തുടങ്ങിയവർ പ്രസംഗിച്ചു
#Demonstration #solidarity #Congress #dharna #supportofAsha workers #new