നാദാപുരം : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിൽ ലഹരി മാഫിയാപ്രവർത്തനങ്ങൾ തടയാനും ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കാനും തുടക്കമായി. ഓരോ വാർഡിലും 50 വീതം ലഹരിവിരുദ്ധ വിജിലൻസ് ടീമിനെ സജ്ജമാക്കി ജനകീയ ലഹരിവിരുദ്ധ കാമ്പയിൻ സംഘടപ്പിക്കാൻ നദാപുരത്ത് ഗ്രാമപഞ്ചായത്തും പോലീസും എക്സൈസും കൈകോർക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും നാദാപുരം പോലീസ് എസ്.എച്ച്.ഒ കൺവീനറും നാദാപുരം എക്സൈസ് ഇൻസ്പെക്ടർ പ്രൊഗ്രാം കോ ഓഡിനേറ്ററും വിവിധ രാഷ്ട്രീയ-യുവജന-വ്യാപാരസംഘടനാ നേതാക്കളും വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും ക്ലബ്ബുകൾ-സാംസ്കാരിക സംഘടനകൾ- റസിഡൻസ് അസോസിയേഷനുകൾ കുടുംബശ്രീ പ്രവർത്തകർ,ആരോഗ്യ പ്രവർത്തകർ ഉൾക്കൊള്ളുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് കാമ്പയിനും പ്രതിരോധ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്.
മാർച്ച് 20 നകം ഗ്രാമപഞ്ചായത്തംഗങ്ങൾ ഓരോ വാർഡിലും പ്രത്യേകം യോഗം വിളിച്ചു ചേർക്കും. പോലീസ് എക്സൈസ് പ്രതിനിധികളും യോഗത്തിൽ സംബന്ധിക്കും. തുടർന്ന് അയൽ കൂട്ടം പ്രതിനിധികളുടെ നേതൃത്വത്തിൽ ഹൗസ് കാമ്പയിൻ സംഘടിപ്പിക്കും.
ഓരോ വാർഡിലെയും ലഹരി ഉപയോഗിക്കുന്നവരെയും വിപണന സംഘങ്ങളെയും നിരീക്ഷിക്കാൻ വിജിലൻസ് ടീമി ന് രൂപം നൽകും.ഏപ്രിൽ 21ന് നാദാപുരത്ത് വിപുലമായ രീതിയിൽ യൂത്ത് അസംബ്ലി നടക്കും.
കല്ലാച്ചി കമ്മ്യുണിറ്റി ഹാളിൽ വിളിച്ചുചേർത്ത സംഘാടക സമിതി യോഗം നാദാപുരം ഡി.വൈ.എസ്.പി എ.പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.പി.ചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്തംഗം സി.വി.എം നജ്മ വിവിധരാഷ്ടീയ പാർട്ടീ നേതാക്കളായ ബംഗ്ലത്ത് മുഹമ്മദ്, കെ.പി.കുമാരൻമാസ്റ്റർ, അഡ്വ.എസജീവ്, എം.പി.സുപ്പി, പി.പി.ബാലകൃഷ്ണൻ, ടി.സുഗതൻ, പി.കെ. ദാമുമാസ്റ്റർ, കെ.ടി.കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, അഡ്വ.കെ.എം.രഘുനാഫ്, നിസാർ എടത്തിൽ, വി.വി. റിനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായി.
കെ. നാസർ,ജനീദ ഫിർദൗസ്,നാദാപുരം സബ് ഇൻസ്പെക്ടർ നൗഷാദ്തുടങ്ങിയവർ സംബന്ധിച്ചു.
#vigilance #team #Anti #drug #campaign #launched #Nadapuram