പുറമേരി : (nadapuram.truevisionnews.com) മുതുവടത്തൂർ വി വി എൽ പി സ്കൂൾ പഠനോത്സവ വേളയിൽ ഒന്നാംക്ലാസുകാരൻ ഹാദി അഹമ്മദിന്റെ കഥാ സമാഹാരം പ്രകാശനം ചെയ്തു. ഏറെ സർഗത്മകഥ നിറഞ്ഞ കുഞ്ഞിക്കഥകളാണ്.

“കഥകളുടെ കൂട്ടുകാരൻ, ഹാദിയുടെ കുട്ടിക്കഥകൾ ” എന്ന പുസ്തകം അഷ്‌റഫ് എസ്സം വരിക്കോളിയാണ് പ്രകാശനം നിർവഹിച്ചത്. പഠനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് പ്രേംജിത്ത് സി കെ നിർവഹിച്ചു.
പിടിഎ വൈസ് പ്രസിഡൻറ് ശരണ്യ ലിജിൻ സ്വാഗതം ഹെഡ്മിസ്ട്രസ്സി സി വി ഷാഗിനി, ആശംസ എം പി ടി എ പ്രസിഡണ്ട് നിസി ബവീഷ്, പുസ്തക പരിചയം അധ്യാപിക അഞ്ചു കൃഷ്ണ ,നന്ദി സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഷീദ് എന്നിവർ നിർവഹിച്ചു.
#Storyteller #first #grader #kadhakaludekoottukaran #Hadi #kuttikkadhakal #released