വാണിമേൽ: (nadapuram.truevisionnews.com) കഴിഞ്ഞ ജൂലൈ 30 ന് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ സർക്കാർ തയ്യാറാക്കിയ ലിസ്റ്റ് അപൂർണ്ണവും അനർഹരും ഉൾപ്പെട്ടതാണെന്ന ആക്ഷേപം നിലനിൽക്കേ സർക്കാർ വീണ്ടും നേരത്തേ പ്രസിദ്ധീകരിച്ച 36 പേരുടെ ലിസ്റ്റിൽ നിന്ന് 15 പേരെ ഒഴിവാക്കി 21 പേരായി ചുരുക്കുക മാത്രമല്ല അനർഹരേ അതിൽ തിരുകി കയറ്റുകയും ചെയ്‌തുവെന്ന് ജില്ലാ കോൺഗ്രസ്സ് ഉപാധ്യക്ഷൻ പി.കെ ഹബീബ്.

സി പി എം ഉണ്ടാക്കി കൊടുക്കുന്ന ലിസ്റ്റ് വാങ്ങി നടപ്പിലാക്കാൻ ഒരു ജില്ലാ കലക്ടരും തഹസിൽദാറും ആവശ്യമില്ലെന്നും വിലങ്ങാട്ടെ ജനങ്ങളോട് നീതി കാണിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് ഇരുപ്പക്കാട് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ കെ മുത്തലിബ്, ഷെബി സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ പി, ശശി പി എസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു, അനസ് നങ്ങാണ്ടി, തോമസ് മാത്യു കളത്തുങ്കൽ, സാബു ആലപ്പാട്ട്, സോജൻ പൊന്മല കുന്നേൽ, കുമാരൻ എ പി, ബോബി തോക്കാനാട്ട്, ഡോമിനിക് കഴിപ്പള്ളി, സിജിൽ തോമസ്, ബോബി ലൂക്കോസ്, മാർട്ടിൻ ടോംസ്, സാബു പന്തമാക്കൽ, രാജു കൊടിമരം, തുടങ്ങിയവർ സംസാരിച്ചു
#District #Collector #Tehsildar #show #justice #victims #Vilangad #PKHabib