കല്ലാച്ചി: (nadapuram.truevisionnews.com) മൂന്ന് കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി ടൗൺ വികസനത്തിന്റെ ഭാഗമായി വളയം റോഡിലേക്കുള്ള പ്രവേശന സ്ഥലത്തോട് ചേർന്നുള്ള റോഡ് വീതി കൂട്ടാൻ തുടങ്ങി.

ഓവുചാൽ നിർമ്മിക്കുന്നതിന് കുഴിയെടുത്ത് തുടങ്ങി. ഇതോടെ ടൗണിന്റെ കിഴക്ക് ഭാഗത്തും മധ്യ ഭാഗത്തും റോഡ് വികസന പ്രവർത്തി വേഗത്തിലാകും ഇനി പടിഞ്ഞാറു ഭാഗത്താണ് കടകളുടെ മുൻഭാഗം പൊളിക്കാനുള്ളത്.
ഈ കടകൾക്കൊന്നും പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ജീർണാവസ്ഥയിലുള്ളതും അപകടകരമായതുമായ ഒരു കെട്ടിടത്തിലും വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. വി മുഹമ്മദലി വ്യക്തമാക്കി
#Kallachi #Town #Development #Road #widening #started