നാദാപുരം : (nadapuram.truevisionnews.com) കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ്സ് നേതാവിനെതിരെ നാദാപുരം പോലീസ് കേസ്സെടുത്തു.

കോൺഗ്രസിൻ്റെ നാദാപുരം മണ്ഡലം നേതാവ് കെ ടി കെ അശോകനെതിരെയാണ് പീഡനത്തിന് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാവിലെ ആറ് മണിക്ക് മകൻ്റെ കേസിൻ്റെ ആവശ്യാർത്ഥം യുവതിയിൽ നിന്നും അശോകൻ പല തവണകളിലായി വാങ്ങിയ 6,70000 രൂപ തിരികെ വാങ്ങുന്നതിനായി നേതാവിൻ്റെ വീട്ടിൽ പോയപ്പോഴാണ് യുവതിക്ക് നേരെ പീഡന ശ്രമം നടന്നത്. വീട്ടിൽ വന്നാൽ പണം നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിയെ വിളിച്ച് വരുത്തുകയായിരുന്നു.
യുവതിയിൽ നിന്ന് പലതവണകളിലായി വാങ്ങിയ പണം തിരിതെ നല്കാതെ വഞ്ചിച്ചതായും നാദാപുരം പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.
#Attempted #rape #woman #activist #Case #filed #against #Congress #leader