എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി തണൽ വീട്ടിലെ 300 ഓളം അന്തേവാസികൾക്ക് വേറിട്ട രീതിയിൽ നോമ്പ് തുറ ഒരുക്കി തണൽ വനിതാ കൂട്ടായ്മ. സ്വന്തം വീടുകളിൽ നിന്നും പാചകം ചെയ്ത വിഭവങ്ങളുമായാണ് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ ഇഫ്താറിനെത്തിയത്.

തങ്ങൾ കൊണ്ടുവന്ന കുഞ്ഞി പത്തിലും, ഓട്ടു പത്തിലും, കല്ലുമ്മക്കായയും, ഇറച്ചി പത്തിലുമൊക്കെ തണലിലെ പ്രിയപ്പെട്ടവർ കഴിക്കുന്നത് കണ്ട് നിർവൃതിയടഞ്ഞാണ് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ മടങ്ങിയത്.
വനിതാ വിംഗ് പ്രസിഡണ്ട് കെ.വി റംല , സെക്രട്ടറി ജസീറ നരിക്കാട്ടേരി എന്നിവരുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ ഒരുക്കിയ ഇഫ്താറിൽ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി സി.ഐ ഷിജു ടി.കെ, എ എസ് ഐ മാരായ രാംദാസ്, പവിത്രൻ സി പി ഒ രാഹുൽ,തണൽ കമ്മറ്റി പ്രസിഡണ്ട് മൂസ കുറുങ്ങോട്ട്, സെക്രട്ടറി പി.കെ ബാബു,മാനേജർ ഷാജഹാൻ, അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്ത്, തണൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ എ. റഹിം, ടി.കെ ബാലൻ, ശ്രീധരൻ, വത്സരാജ് മണലാട്ട്, മാധ്യമ പ്രവർത്തകൻ ശ്യാം സുന്ദർ എടച്ചേരി എന്നിവരും നാട്ടുകാരും ഇഫ്താറിൽ പങ്കെടുത്തു.
#Womens #group #organizes #different #nombuthura