ഇരിങ്ങണ്ണൂർ :(nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ എൽപി സ്കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായി ഹരിത വിദ്യാലയ പ്രഖ്യാപനവും, എടച്ചേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മസേന അംഗങ്ങളെയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കൂടത്താം കണ്ടി സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു .

പിടിഎ പ്രസിഡണ്ട് പ്രജീഷ് ടി കെ അധ്യക്ഷനായി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തിക്കൊണ്ട് ഹരിത കേരളം മിഷൻ തൂണേരി ബ്ലോക്ക് കോഡിനേറ്റർ കെ കുഞ്ഞിരാമൻ മുഖ്യപ്രഭാഷണം നടത്തി. പ്രഖ്യാപനത്തോടനുബന്ധിച്ച് ഇരിങ്ങണ്ണൂർ ടൗണിൽ ശുചിത്വ സന്ദേശറാലി നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് വാർഡ് മെമ്പർമാരായ കെ.പി സെലീന , ശ്രീജ പാലപ്പറമ്പത്ത്, എം പി ടി എ പ്രസിഡണ്ട് ജിഷ വള്ളിൽ, കുഞ്ഞിരാമൻ ചെടാനാണ്ടി,അനിത രാമത്ത്,എന്നിവർ സംസാരിച്ചു ഹെഡ്മാസ്റ്റർ പി.കെ ശ്രീജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ഷീന നന്ദിയും പറഞ്ഞു.
#Green #School #Declaratio#Tribute #Green #Karma #Sena #Members