പുറമേരി : (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് വളൻറിയർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. അരൂരിലെ പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്‌തു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. എം ഗീത അധ്യക്ഷത വഹിച്ചു. ട്രെയിനർ ജോസ് പുളിമൂട്ടിൽ ക്ലാസ്സ് എടുത്തു.
മെഡിക്കൽ ഓഫീസർ ഡോ: പി.വി ഇസ്മായിൽ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, മെമ്പർ രവി കൂടത്താങ്കണ്ടി എന്നിവർ സംസാരിച്ചു.
17 വാർഡ്‌കളിൽ നിന്നായി 2 വീതം വോളന്റിയർമാരും ആഷാ പ്രവർത്തകരും പരിശീലനത്തിൽ പങ്കെടുത്തു.പാലിയേറ്റീവ് കുടുംബ സംഗമം ഏപ്രിൽ മാസം നടക്കും
#Training #organized #palliative #volunteers #outback