പാറക്കടവിൽ ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച പടക്കശഖരം പിടികൂടി; ഒരാൾ പിടിയിൽ

പാറക്കടവിൽ ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച പടക്കശഖരം പിടികൂടി; ഒരാൾ പിടിയിൽ
Mar 28, 2025 04:04 PM | By Jain Rosviya

നാദാപുരം :പാറക്കടവിൽ ലൈലസൻസ് ഇല്ലാതെ സൂക്ഷിച്ച പടക്കശഖരം പിടികൂടി. ഒരാൾ പിടിയിൽ. ചെക്യാട് പാറക്കടവിലെ മുബാറക്ക് ട്രേഡിംഗ് സെന്ററിൽ നിന്നാണ് അനധികൃത പടക്കശേഖരം പിടികൂടിയത്. ഹാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പടക്കങ്ങൾ.

സംഭവത്തിൽ കടയുടമ പാറക്കടവ് സ്വദേശി കുനിയിൽ വീട്ടിൽ കെ.ഇസ്മയിൽ (38) നെതിരെ വളയം പോലീസ് കേസ്സെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച രാത്രിയിൽ വളയം ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലിയുടെ നിർദ്ദേശപ്രകാരം വളയം പോലീസ് പാറക്കടവിലെ വ്യാപാര കേന്ദ്രത്തിൽ നടത്തിയ തിരച്ചിലിലാണ് പടക്കശേഖരം പിടിച്ചെടുത്തത്.

മാഹി, പള്ളൂർ എന്നിവിടങ്ങളിൽ നിന്നും ഓൺലൈനിൽ ഓർഡർ ചെയ്തതുമാണ് പടക്കങ്ങൾ ശേഖരിച്ചത്. പ്രതിയെ പിന്നീട് നോട്ടീസ് നൽകി വിട്ടയച്ചു.

#Firecrackers #stored #license #seized #rock #shop #one #person #arrested

Next TV

Related Stories
മാലിന്യ മുക്ത നവകേരളം; ഹരിതഗ്രന്ഥാലയമായി പ്രഖ്യാപിച്ച് വിജയ കലാവേദി ഗ്രന്ഥാലയം

Apr 1, 2025 10:55 AM

മാലിന്യ മുക്ത നവകേരളം; ഹരിതഗ്രന്ഥാലയമായി പ്രഖ്യാപിച്ച് വിജയ കലാവേദി ഗ്രന്ഥാലയം

പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ എൻ.നിഷ പ്രഖ്യാപനം...

Read More >>
പഴമയും പുതുമയും; പുറമേരിയിൽ തലമുറ സംഗമം സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

Apr 1, 2025 10:42 AM

പഴമയും പുതുമയും; പുറമേരിയിൽ തലമുറ സംഗമം സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം; അന്വേഷണം സംഘം ബാംഗ്ലൂരില്‍, സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

Mar 31, 2025 10:56 PM

വളയത്ത് യുവതിയെയും മക്കളെയും കാണാതായ സംഭവം; അന്വേഷണം സംഘം ബാംഗ്ലൂരില്‍, സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍...

Read More >>
വളയത്ത് യുവതിയേയും രണ്ടു മക്കളേയും കാണ്മാനില്ലെന്ന പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Mar 31, 2025 08:12 PM

വളയത്ത് യുവതിയേയും രണ്ടു മക്കളേയും കാണ്മാനില്ലെന്ന പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

വീട്ടിൽ തിരിച്ചത്താത്തതിനെ തുടർന്ന് വളയം പോലീസിൽ പരാതി നൽകുകയായിരുന്നു....

Read More >>
Top Stories

News Roundup

Entertainment News