നാദാപുരം : (nadapuram.truevisionnews.com) ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വെടിക്കെട്ട്. കല്ലാച്ചിയിൽ സംസ്ഥന പാതയിലെ ആഘോഷത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. ഇന്നലെ രാത്രിയാണ് കല്ലാച്ചി ടൗണിൽ ആഘോഷത്തിന്റെ മറവിൽ അതിരുവിട്ട അഴിഞ്ഞാട്ടം നടന്നത്.

അപകടസാധ്യത ഉയർത്തി ഏറെ നേരം പടക്കം പൊട്ടിച്ചിട്ടും പൊലീസ് തടഞ്ഞില്ലെന്ന ആക്ഷേപം നില നിൽകെ പൊതു സ്ഥലത്ത് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതിന് നാദാപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഇത് സംബന്ധിച്ച് നടക്കുന്നുണ്ട്. ഇതിനിടെ ചില കോണുകളിൽ നിന്ന് വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്.
കല്ലാച്ചിയിലും വാണിമേൽ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു യുവാക്കളുടെ പടക്കം പൊട്ടിക്കൽ. ഇതോടെ മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു. വാണിമേൽ ടൗണിൽ ഉണ്ടായ പടക്കം പൊട്ടിക്കലിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ വളയം പോലീസ് കേസെടുത്തു.
അതേസമയം, പേരോട് കാറിൽ വച്ച് പടക്കം പൊട്ടിച്ച സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം നാദാപുരം പോലീസ് കേസെടുത്തു. ഇയ്യങ്കോട് സ്വദേശികളായ മുഹമ്മദ് ഷഹറാസ്, ബന്ധു റഹീസ് എന്നിവർക്കെതിരെയാണ് കേസ്.
#Fireworks #middle #road #Protests #erupt #against #celebrations #state #highway #Kallachi