നാദാപുരം : (nadapuram.truevisionnews.com) ചെറുമോത്ത് നിന്ന് യുവതിയേയും രണ്ടു മക്കളേയും കാണ്മാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ (10), ലുക്കാൻ (5) എന്നിവരെയാണ് കാണാതായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരേയും കാണാതായത്. വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വളയത്തെ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിയത്.
പിന്നീട് വീട്ടിൽ തിരിച്ചത്താത്തതിനെ തുടർന്ന് വളയം പോലീസിൽ പരാതി നൽകുകയായിരുന്നു. വടകര ചോറോട് സ്വദേശിയാണ് ആഷിത. ഇവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇതു സംബന്ധിച്ച സുചന കിട്ടിയതായി പോലീസ് അറിയിച്ചു.
#Police #intensify #investigation #complaint #missing #woman #two #children #Valayam