നാദാപുരം:വ്യാപാരി വ്യവസായി ഏകോപനസമിതി നാദാപുരം യൂനിറ്റിന്റെ സ്ഥാപക പ്രസിഡൻറും മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന സി.പി.മമ്മു ഹാജി(90) അന്തരിച്ചു.

ഭാര്യ: മാമി ഹജ്ജുമ്മ, മക്കൾ: റംല, അബ്ദുല്ല,ആയിഷ, കുഞ്ഞാലിക്കുട്ടി,കുഞ്ഞമ്മദ് കുട്ടി, റഫീഖ്, മരുമക്കൾ: , റമീന, വാണിയൂർ മമ്മൂട്ടി, റാഹില, ഹസീന, റൈഹാനത്ത്, ഷംന,പരേതനായ അമ്മദ് ഹാജി,സഹോദരിമാർ: മറിയം, അയിശക്കുട്ടി.
ടി.ഐ.എം മദ്രസ കമ്മിറ്റി വൈസ് പ്രസിഡൻ്റ്, നാദാപുരം വലിയ ജുമുഅത്ത് പള്ളി ട്രഷറർ, എൻ.വൈ എം. യത്തീംഖാന ട്രഷറർ, നാദാപുരം പുത്തംപള്ളി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
#MammuHaji #passes #away