അരൂർ: അരൂർ കോവിലകം ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമിതിയോടെയുള്ള ആറ് ദിവസത്തെ നവീകരണകലശം നാലിന് ആരംഭിക്കുമെന്ന് നവീകരണകലശ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി ബാണത്തൂർ ഇല്ലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകൾ ഒമ്പതിന് സമാപിക്കും.

നാലിന് രാവിലെ എട്ടിന് സ്ഥലപുണ്യാഹത്തോടെയാണ് തുടക്കം. 8.15 ന് കലവറനിറക്കൽ, തുടർന്ന് അദ്ഭുത ശാന്തി, ഖനനാദി സപ്തശുദ്ധി എന്നിവ നടക്കും. ആറിന് ദീപാരാധന, തുടർന്ന് ആചാര്യവരണം, പ്രസാദ പരിഗ്രഹം, പ്രസാദശുദ്ധി ഗണപതി പൂജ, ദിവാന്തംശുദ്ധി എന്നിവ നടക്കും.
രണ്ടാം ദിവസം രാവിലെ 5.30 മുതൽ 11 വരെ ഗണപതിഹോമം, അഭിഷേകം, മുളപൂജ, ശാന്തി ഹോമം, അദ്‌ഭുതശാന്തി ഹോമം, ചോരശാന്തി ഹോമം എന്നിവക്ക് ശേഷം 5.30 മുതൽ ഭഗവതി സേവ, ദീപാരാധന, മുളപൂജ, കുണ്ഡ മണ്ഡാപശുദ്ധി, അത്താഴപൂജ
#Aroor #Kovilakam #naveekarana #Kalasham #begin #Friday