നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വളയത്ത് കാണാതായ ആഷിദയും മക്കളും മണാലിയിലേക്ക് പുറപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു . അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളും ഡൽഹിയിൽ എത്തി.

വിദേശത്തുള്ള ഭർത്താവ് വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടില്‍ ഷക്കീറും നാട്ടിലെത്തിയിട്ടുണ്ട്. ആഷിദയെയും മക്കളെയും കണ്ടെത്തുന്നതിനായി ഡൽഹി പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. അതേസമയം യുവതിയെയും മക്കളെയും ഡൽഹിയിൽ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് പൊലീസ് അറിയിച്ചു .
ആഷിദ(29), മക്കളായ മെഹ്‌റ ഫാത്തിമ(10), ലുക്മാന്‍(5) എന്നിവരെയാണ് 28ാം തിയ്യതി വൈകീട്ട് ആറ് മണി മുതല്‍ കാണാതായത്. വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിദ മക്കളേയും കൂട്ടി വളയത്തെ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിയത്.
വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ കറുത്ത നിറത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വളയം പോലീസ് സ്‌റ്റേഷനിലോ 9497947241, 9497980795, 95266 82269, 0496 246069 9 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
#Police #received #information #Ashida #children #left #Manali #relatives #reached #Delhi