നാദാപുരം: (truevisionnews.com) നാദാപുരം വളയത്ത് നിന്ന് വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും നാളെ വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ഭർത്താവിന് നിർദ്ദേശം . കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ യുവതിയെയും മക്കളെയും ഇന്നലെ രാത്രിയോടെ ഡൽഹിയിൽ കണ്ടെത്തിയത് .

ചെറുമോത്ത് കുറുങ്ങോട്ടു സക്കീറിൻ്റെ ഭാര്യ ഹാഷിദയാണ് മക്കളായ ലുക്‌മാൻ, മെഹറ ഫാത്തിമ എന്നിവരെയും കൂട്ടി വീട് വിട്ടിറങ്ങിയത്. ഭർത്താവിൻ്റെ കൂടെ ഖത്തറിലായിരുന്ന ഇവർ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. മക്കൾക്ക് പെരുന്നാൾ വസ്ത്രം വാങ്ങിക്കാൻ എന്ന് പറഞ്ഞാണ് ശനിയാഴ്ച ഇവർ വീട്ടിൽ നിന്ന് പോയത്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച വൈകിട്ട് ഇവർ യശ്വന്ത് പൂരിലേക്ക് ട്രെയിൻ വഴി പോയതായും അവിടെ ഒരു എ ടി എം കൗണ്ടറിൽ നിന്ന് 10000 രൂപ പിൻവലിച്ച ശേഷം മറ്റൊരു ട്രെയിനിൽ ഡൽഹിയിലേക്ക് യാത്ര ചെയ്തതായും വിവരം ലഭിച്ചിരുന്നു.
വിവരം അറിഞ്ഞു ഭർത്താവ് സക്കീർ ഖത്തറിൽ നിന്ന് ഡൽഹിയിൽ എത്തിയിരുന്നു. ഇദ്ദേഹമാണ് ഇന്നലെ രാത്രി ഹാഷിദയെയും മക്കളെയും കണ്ടെത്തിയതായി പൊലീസിൽ വിവരം അറിയിച്ചത്.
ഇന്ന് രാവിലെ ഡൽഹിയിലേക്ക് പോകാനിരുന്ന പൊലീസ് സംഘം ഇതോടെ ദൗത്യം ഉപേക്ഷിക്കുകയും ഇവരെയും കൂട്ടി വളയം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഭർത്താവ് സക്കീറിനോട് ആവശ്യപ്പെടുകയും ആയിരുന്നു. ഇത് പ്രകാരം ഇവർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്ന് പൊലീസ് പറഞ്ഞു
#woman #children #left #home #Valayam #ordered #produced #Valayam #police #station #tomorrow