എടച്ചേരി : (nadapuram.truevisionnews.com) യുവജനതാദൾ നേതാവും എടച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ഇ.കെ ശശീന്ദ്രൻ്റെ 18-ാം ചരമവാർഷിക ദിനം ആർ.ജെ.ഡി എടച്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആ ചരിച്ചു. കാലത്ത് പ്രഭാത ഭേരി, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നിവ നടത്തി.

കുളമുള്ളതിൽ കുഞ്ഞേക്കൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്ന അനുസ്മരണ യോഗം ആർ. ജെ.ഡി ജില്ല പ്രസിഡന്റ് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ടി.കെ ബാലൻ അധ്യക്ഷത വഹിച്ചു.
ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഗംഗാധരൻ പാച്ചാക്കര,ആർ.വൈ. ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്, ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് കിസാൻ ജനത മണ്ഡലം സെക്രട്ടറി ഇ.കെ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.
#RJD #commemorates #EKSaseendran