ഇരിങ്ങണ്ണൂർ : (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ വാർഷികാഘോഷവും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാ പരിപാടികളും ശ്രദ്ധേയമായി. സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രഭാഷണം നടത്തി.

പി.ടി.എ പ്രസിഡണ്ട് ബിനീഷ് കക്കുറയിൽ അധ്യക്ഷത വഹിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ, വാർഡ് മെമ്പർ ശ്രീജ പാലപ്പറമ്പത്ത്, വത്സരാജ് മണലാട്ട്, സ്കൂൾ മാനേജർ രാജീവൻ അരിയര, വി.കെ മോഹനൻ, എച്ച്.എം നൈന.പി ,സ്റ്റാഫ് സെക്രട്ടറി കെ. ശ്രുതി എന്നിവർ പ്രസംഗിച്ചു.
#Iringannur #West #LP #School #annual #celebration #remarkable