നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന പാതയിൽ പെരിങ്ങത്തൂർ പാലത്തിനടുത്ത് അപകട നിലയിലുള്ള മരം മുറിക്കാൻ കെ എസ് ഇ ബി കനിഞ്ഞില്ല.പൊതുമരാമത്ത് വകുപ്പ് മുറിക്കാൻ നടപടി ആരംഭിച്ചെങ്കിലും സമീപത്തെ വൈദ്യുതി ലൈൻ അഴിച്ചു കൊടുക്കാൻ കെ എസ് ഇ ബി തയ്യാറാവാത്തതാണ് മുറിക്കാൻ തടസ്സമാകുന്നത്.

കഴിഞ്ഞ ദിവസം മരക്കമ്പുകൾ അടർന്നു വീണതോടെ അപകടഭീഷണി വർദ്ധിച്ചിരിക്കുകയാണ്. നാട്ടുകാർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകിയതിന് ശേഷമാണ് മരം മുറിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടത്.
മഴപെയ്തതോടെ മരം സമീപത്തെ പുഴക്കരയിലെ വീടുകൾക്കും റോഡിനും ഭീഷണിയായി ചെരിഞ്ഞു നിൽപ്പാണ്. കഴിഞ്ഞ പ്രളയകാലത്താണ് മരം അപകടനിലയിലായത്.
#KSEB #intervene #tree #remains #danger #state #highway