വാണിമേൽ: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്തിലെ ഭൂമിവാതുക്കൽ ടൗൺ കൊളോളിച്ചാലിൽ റോഡ് പ്രസിഡണ്ട് പി സുരയ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി കെ മൂസ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം എം കെ മജീദ്, മുൻ പഞ്ചായത്ത് മെമ്പർ എം കെ അഷ്റഫ്, വാഴയിൽ അമ്മദ് ഹാജി, പൊയിൽകണ്ടി മമ്മു ഹാജി, സി പി പോക്കർ ഹാജി, കല്ലിൽ അന്ത, പി പി അമ്മദ്, അഹമ്മദ് കുട്ടി മുളിവയൽ, കെ സി മുഹമ്മദ്, കല്ലേരി മമ്മു ഹാജി, കെ എം കുഞ്ഞമ്മദ്, പി കെ ലത്തീഫ് എന്നിവർ സംസാരിച്ചു.
#Bhumivathukkal #Kololichal #road #opened