നാദാപുരം: (nadapuram.truevisionnews.com) തണലിന് കീഴിൽ മുന്നൂറോളം വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് ഫണ്ട് സമാഹരിക്കാനായി ആവിഷ്കരിച്ച മധുര മിഠായി ചലഞ്ചിൽ പങ്കാളികളായി ചെക്യാട് മലബാർ ആർട്സ് ആൻഡ് സയൻസ് കോളജ് എൻ എസ് എസ് വോളന്റീയർമാരും.

ഇവർ സ്വരൂപിച്ച ഫണ്ട് കോളജ് പ്രിൻസിപ്പാൾ ഡോ.എൻ സി ഷൈന തണൽ വടകര സെന്റർ സെക്രട്ടറി നൗഷാദ് വടകരയ്ക്ക് കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ അശ്വിനി, എൻ എസ് എസ് സ്റ്റുഡന്റ് കോർഡിനേറ്റർ നിദ, ഇസ്മായിൽ മൂസ, ആയിഷബാനു, ബവിഷ എന്നിവർ പ്രസംഗിച്ചു.
#Students #participate #Thanal #Sweets #Challenge