പുറമേരി: (nadapuram.truevisionnews.com) പുറമേരി കുനിങ്ങാട് വീടിനകത്ത് സ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സൂചന. പുറമേരി കുനിങ്ങാട് പുതിയൊട്ടു താഴെകുനി ശാന്ത (61) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇവർ താമസിക്കുന്ന പുതിയൊട്ടു താഴെകുനി വീടിന്റെയുള്ളിൽ കോണികൂടിന്റെ കഴുകോലിൽ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരൻ നാണുവിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാദാപുരത്തെ ഒരു ആയുർവേദ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു. ഈ സ്ഥാപനം അടച്ചുപൂട്ടിയതിനെ തുടർന്ന് കുറച്ചു കാലമായി പുറമേരിയിലാണ് ജോലി ചെയ്യുന്നത്.
സാമ്പത്തിക ഇടപാടിൽ വൻ തുകയോളം മറ്റുള്ളവരിൽ നിന്നും ഇവർ കൈ പറ്റിയിട്ടുള്ളതായും ഏകദേശം 21 ലക്ഷത്തോളം രൂപ ഇടപാടുകരിൽ നിന്നും ഇവർക്ക് ലഭിക്കാനുള്ളതായും വീട്ടിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ച കണക്കുകളിൽ സൂചിപ്പിക്കുന്നു. ഇവരും ജേഷ്ട സഹോദരിയുമാണ് ഇവിടെ താമസിക്കുന്നത്.
വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദ്ദേഹം പോസ്റ്റ് മോർട്ടം നടത്തി ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
#Financial #obligation #Pooja #store #employee #purameri #found #dead #home