Apr 11, 2025 10:21 AM

നാദാപുരം: (nadapuram.truevisionnews.com) ഉമ്മത്തൂർ എൽ പി സ്കൂൾ 142 ആം വാർഷിക ആഘോഷത്തിനും 35 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് പിരിയുന്ന സുമിത ടീച്ചർക്കുള്ള യാത്രയയപ്പിനും തുടക്കമായി.

ഇന്ന് ഉച്ചക്ക് 3 മണിക്ക് പാറക്കടവ് ടൗണിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ സ്കൂളിലെ വിദ്യാർത്ഥികളും നാട്ടുകാരും അണിനിരക്കും.

വൈകിട്ട് 4 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഷാഫി പറമ്പിൽ ഉദ്ഘടനം ചെയ്യും. എസ് ഐ എ കോളേജ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. മമ്മു സാഹിബ് അധ്യക്ഷത വഹിക്കും. ശേഷം സൂരജ് മ്യൂസിക്കൽ ബാന്റ് അവതരിപ്പിക്കുന്ന ഹാസ്യ സംഗീത വിസ്മയ വിരുന്നും ഉണ്ടായിരിക്കും.

ഇന്നലെ നടന്ന സാംസ്‌കാരിക സമ്മേളനവും പൂർവ്വ അധ്യാപക -വിദ്യാർത്ഥി സമ്മേളനവും വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

പ്രമുഖ സാഹിത്യ കാരനും പ്രാഭാഷകനുമായ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ അധ്യാപകരെ ആദരിക്കലും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു. വൈകിട്ട് 4 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പത്ര സമ്മേളനത്തിൽ എസ് ഐ എ കോളേജ് കമ്മിറ്റി ഭാരവാഹികളായ അഹമ്മദ് പുന്നകൽ, ആർ പി ഹസ്സൻ അമ്പലത്തിങ്കൽ ഹമീദ് ഹാജി, ടി എ സലാം സ്വാഗത സംഘം ചെയർമാൻ ലത്തീഫ് മാസ്റ്റർ പൊന്നാണ്ടിയിൽ അധ്യാപകരായ ടി സി നാസർ ഹസീബ് ഒ പി, യാക്കൂബ് പി എന്നിവർ പങ്കെടുത്തു.


#Ummathur #LP #School #anniversary #celebration #Sumitha #teacher #farewell #today

Next TV

Top Stories