നാദാപുരം : (nadapuram.truevisionnews.com) ലഹരിനാടിന് ആപത്ത് എന്ന സന്ദേശവുമായി ചെക്യാട് പഞ്ചായത്തിലെ ജാതിയേരിയിൽ മഹിളാ കൂട്ടയ്മ സംഘടിപ്പിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ ജാതിയേരി യൂണിറ്റ് ആണ് ലഹരിക്കെതിരെ ബോധവർക്കരണ പരിപാടി സംഘടിപ്പിച്ചത്.
യൂണിറ്റ് പ്രസിഡൻ്റ് കെ. അജിത അധ്യക്ഷയായി. മേഖല പ്രസിഡൻ്റ് പി.കെ സജില ടീച്ചർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഷിജിൽ സംസാരിച്ചു. പി.കെ സൗമ്യ സ്വാഗതം പറഞ്ഞു. എം നിമിഷ , കെ. ഷീബ , ഇ ഷീബ തുടങ്ങിയവർ സംസാരിച്ചു.
mahila group Danger to the drug ridden country mahila rally in Jathiyeri