നാദാപുരം : (nadapuram.truevisionnews.com) കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ദേശ വ്യാപകമായി നടക്കുന്ന സംയുക്ത തൊഴിലാളി പണിമുടക്ക് നാളെ. ദേശീയ പണിമുടക്കിന് ആഹ്വാനവുമായി തൊഴിലാളികൾ നാടെങ്ങും പന്തം കൊളുത്തി പ്രകടനം നടത്തി.
വ്യാപാരികളും ജീവനക്കാരും പണിമുടക്കുമായി സഹകരിക്കണമെന്ന് പ്രകടനത്തിൽ ആവശ്യം ഉയർന്നു. വളയത്ത് പന്തം കൊളുത്തി പ്രകടനത്തിന് എൻപി പ്രേമൻ,ടി കണാരൻ, എം.പി വാസു, എം ശേഖരൻ, യു.കെ ശ്രീജിത്ത്, കെ . ശ്രീജിത്ത് നേതൃത്വം നൽകി.
Workers call for national strike tomorrow against the central government anti labor measures