നാദാപുരം:(nadapuram.truevisionnews.com) ''കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രജിവെക്കണ''മെന്ന മുദ്രാവാക്യവുമായി നാദാപുരത്ത് യൂത്ത് ലീഗിന്റെ സമരാഗ്നി. നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലാണ് ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രകടനമായി ടൗൺ ചുറ്റിയ പ്രവർത്തകർ ബസ് സ്റ്റാന്റിന് സമീപം ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ് കെഎം ഹംസ, ഇ ഹാരിസ്, വി ജലീൽ, കെഎം സമീർ, സി മുഹമ്മദ് ഫാസിൽ, ഇ വി അറഫാത്ത്, ഒ മുനീർ, റഫീഖ് കക്കംവെള്ളി, എ കെ ശാക്കിർ, നൗഷാദ് രയരോത്ത്, നംഷിദ്കുനിയിൽ, സി എം കുഞ്ഞമ്മദ്, ജാഫർ ദാരിമി, സയീദ് തോട്ടോളി,വി വി സജീർ, കെ വി അർഷാദ്, സാലി തറമ്മൽ, ആദിൽ ടി കെ, ഷംസീർ തയ്യിൽ, ജാഫർ നരിക്കാട്ടേരി, ഇ കെ സിറാജ്, നംഷി മുഹമ്മദ്, ഇ കെ സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.



Youth League protests in Nadapuram with slogan demanding resignation of Minister Veena George